|    Sep 23 Sat, 2017 2:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനത്തിനിരയായ യുവതിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

Published : 15th November 2016 | Posted By: Navas Ali kn

Abortion
കൊച്ചി: പീഡനത്തിനിരയായ യുവതിയുടെ അഞ്ച് മാസത്തിലേറെ വളര്‍ച്ചയെത്തിയ  ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. യുവതിയുടെ മാനസിക-ശാരീരികാരോഗ്യം കണക്കിലെടുത്ത്    വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാനാണ് കോടതി കോഴിക്കോട് മെഡിക്കല്‍ കോളജ് സുപ്രണ്ടിന് നിര്‍ദേശം നല്‍കിയത്. കാസര്‍കോട് സ്വദേശിനിയായ യുവതിയെ കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി.  കഴിഞ്ഞ മെയ് 14 ന് കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് യുവതിയുടെ പരാതി പ്രകാരം കാമുകനെതിരെ പോലിസ് എഫ് ഐആര്‍ രജിസ്‌ററര്‍ ചെയ്തു.  ഗര്‍ഭം അലസിപ്പിക്കുന്നതിനായി യുവതി കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.തനിക്ക്  വളരെ അടുപ്പമുണ്ടായിരുന്ന വ്യക്തി വിവാഹവാഗ്ദാനം നല്‍കി ചതിക്കുകയായിരുന്നെന്നും അതിനാല്‍ തന്റെ ഗര്‍ഭത്തെ മാനസികമായി അംഗീകരിക്കാനാവുന്നില്ലെന്നും ചൂണ്ടികാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.
പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യനില ത്യപ്തികരമല്ലെങ്കില്‍ 24 ആഴ്ചയില്‍ കൂടുതല്‍ വളര്‍ച്ച എത്തിയ ഭ്രൂണത്തേയും നശിപ്പിക്കാമെന്ന സുപ്രീം കോടതി ഒരു കേസില്‍ പ്രസ്താവിച്ചിട്ടുണ്ട്. അതിനാല്‍ യുവതിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 20 ആഴ്ചയില്‍ കുടുതല്‍ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ  നശിപ്പിക്കാന്‍ അനുമതി നല്‍കാമെന്നും കോടതി വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക