|    Aug 20 Sun, 2017 9:44 am
Home   >  Todays Paper  >  Page 1  >  

പീഡനത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തല്‍; കെ രാധാകൃഷ്ണന്‍ നേരിട്ടു ഹാജരാവണം: ദേശീയ വനിതാ കമ്മീഷന്‍

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വടക്കാഞ്ചേരിയില്‍ യുവതി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന ആരോപണത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണനോട് നേരിട്ടു ഹാജരാവാന്‍ ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇതേക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ പരിഗണിച്ച് സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ആരോപണവിധേയനായ വടക്കാഞ്ചേരി കൗണ്‍സിലര്‍ പി എന്‍ ജയന്തനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നതിനിടെയാണ് രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം ബലാല്‍സംഗക്കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല. ഈ ചട്ടം ലംഘിച്ച കെ രാധാകൃഷ്ണന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക