|    Mar 24 Fri, 2017 1:48 am
FLASH NEWS

പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ വീണ്ടും ബലാല്‍സംഗത്തിനിരയായി

Published : 1st February 2016 | Posted By: G.A.G

ജംഷെദ്പൂര്‍: ബലാല്‍സംഗത്തിനിരയായി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ചികില്‍സയില്‍ കഴിയുന്ന 15 കാരിയെ ആശുപത്രിയിലെ സെക്യൂരിറ്റിഗാര്‍ഡ് ബലാല്‍സംഗം ചെയ്തു. ഇന്ത്യയുടെ സ്റ്റീല്‍നഗരമെന്നറിയപ്പെടുന്ന ജംഷെദ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് ആശുപത്രി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും പീഡനം നടന്നത്. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച യുവാവ് അറസ്റ്റിലായിട്ടുണ്ടെങ്കിലും സെക്യൂരിറ്റി ഗാര്‍ഡിനെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

(Visited 159 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക