|    Dec 15 Fri, 2017 7:46 pm
FLASH NEWS
Home   >  National   >  

പീഡനത്തിനിരയായ പെണ്‍കുട്ടി 50 ദിവസമായി ‘തടവില്‍’

Published : 10th November 2016 | Posted By: Navas Ali kn

rape-infocus

കൊല്‍ക്കത്ത: നാട്ടുകാരനാല്‍ പീഡിപ്പിക്കപ്പെട്ട 17കാരി 50 ദിവസമായി ബാലികാ സദനത്തിലെ നര്‍ബന്ധിത തടവില്‍. മകളെ വിട്ടുനല്‍കണമെന്ന മാതാവിന്റെ അപേക്ഷ പരിഗണിക്കാതെയാണ് പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. കൊര്‍ക്കത്തയിലെ വാത്ഗംഗിയിലുള്ള പെണ്‍കുട്ടി കഴിഞ്ഞ 17നാണ് ലൈംഗിക പീഡനത്തിനിരയായത്. നാട്ടുകാരനായ അഹമ്മദ് ഹുസൈനായിരുന്നു പ്രതി. പെണ്‍കുട്ടിയുടെ മാതാവ് വാത്ഗംഗി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടി പോസ്‌കോ നിയമം ചുമത്തി ജയിലിലടച്ചിരുന്നു. തുടര്‍ന്ന് വെദ്യ പരിശോധനക്കു ശേഷം തിരികെ എത്തിക്കാമെന്നാണ് പറഞ്ഞ് മകളെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തുവെന്ന് മാതാവ് പറയുന്നു. എന്നാല്‍ 50 ദിവസം കഴിഞ്ഞിട്ടും വൈദ്യപരിശോധന നടത്തിയില്ല. ബാലികാ സദനത്തില്‍ നിന്നും മകളെ തന്റെ കൂടെ വീട്ടിലേക്ക് തിരിച്ചയക്കണമെന്ന അപേക്ഷയും പോലിസ് സ്വീകരിക്കുന്നില്ലെന്നാണ് മാതാവിന്റെ പരാതി. പീഡനത്തിനിരയായ മകളെ തടങ്കലിലാക്കുക കൂടി ചെയ്തതോടെ മാനസികനില തകരാറിലാകുമെന്ന ഭയക്കുന്നുണ്ടെന്നും അവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക