|    Jun 21 Thu, 2018 6:35 am
FLASH NEWS
Home   >  Kerala   >  

പീഡനത്തിനിരയായ അഞ്ചുവയസുകാരിയെ പരിശോധിച്ചില്ല;ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 6th October 2017 | Posted By: mi.ptk

കോഴഞ്ചേരി: പത്തനംതിട്ട ജില്ല ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തു. പീഡനത്തിനിരയായെന്ന പരാതിയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരിയെ പരിശോധിക്കാന്‍ വിസമ്മതിച്ച ഡോ.ലേഖ, ഡോ.ഗംഗ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. കോയിപ്രം പോലീസെടുത്ത കേസില്‍ കുട്ടിയുടെ ബന്ധുക്കളുമൊത്താണ് പോലീസ് ജില്ലാ ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഗൈനക്കോളജിസ്റ്റ് പരിശോധനയ്ക്കു വിസമ്മതിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് രണ്ടാമത് ഡ്യൂട്ടിക്കെത്തിയ ഡോക്ടറും പരിശോധന നടത്തിയില്ല. തുടര്‍ന്ന് പോലീസ് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുട്ടിയുടെ ബന്ധുക്കളും പരാതി നല്‍കി. ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടിരുന്നു. നടപടികള്‍ ഉണ്ടാകാതെ വന്നതോടെ ബന്ധുക്കളും ജനപ്രതിനിധികളും വീണ്ടും പരാതികള്‍ അയച്ചിരുന്നു. തുടര്‍ന്നാണ് രണ്ട് ഡോക്ടര്‍മാരെയും സസ്‌പെന്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss