|    Aug 18 Sat, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പീഡനത്തിനിരയായി പ്രസവിച്ച 13കാരിയുടെ കുഞ്ഞ് മരിച്ചു

Published : 12th September 2017 | Posted By: fsq

 

മുംബൈ: പീഡനത്തിരയായ പതിമൂന്നുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. പ്രസവിച്ച് രണ്ടുദിവസത്തിനകമാണ് കുഞ്ഞിന്റെ മരണം. ശ്വാസകോശത്തിനുള്ള തകരാറാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സിസേറിയനിലൂടെയായിരുന്നു പ്രസവം. 32 ആഴ്ച ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത് നേരത്തെ വാര്‍ത്തയായിരുന്നു.  ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതിനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റിലാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss