|    May 26 Fri, 2017 7:24 am
FLASH NEWS

പീഡനക്കേസ്: മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍

Published : 11th September 2016 | Posted By: SMR

തൃപ്പൂണിത്തുറ: പ്രണയം നടിച്ച് വിവാഹം കഴിച്ച്  സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തിയിരുന്ന മുന്‍ മിസ്റ്റര്‍ കേരളയും ഫിറ്റ്‌നസ് ട്രയിനറുമായ ആന്റണി റെയ്‌സണെ  പോലിസ് അറസ്റ്റ് ചെയ്തു. 2007ല്‍ മിസ്റ്റര്‍ ഇന്ത്യ മല്‍സരത്തില്‍ രണ്ടാംസ്ഥാനവും 8 തവണ മിസ്റ്റര്‍ കേരളയും കഴിഞ്ഞ വര്‍ഷം മിസ്റ്റര്‍ മെട്രോ പട്ടവും നേടിയിട്ടുള്ള മരട് അസീസി റോഡില്‍ മറ്റപ്പിള്ളി വീട്ടില്‍ തോമസിന്റെ മകന്‍ ആന്റണി റെയ്‌സണ്‍ (34)നെയാണ് തൃപ്പൂണിത്തുറ പോലിസ് മഹാരാഷ്ട്രയിലെ താനെയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ താമസിക്കുന്ന യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ ഒരു മാസം നീണ്ട അന്വേഷണത്തിലാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. എറണാകുളം ചേപ്പനം സ്വദേശിയായ ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.  ആദ്യ വിവാഹത്തിന്റെ വിവരം മറച്ചുവച്ച് ചേര്‍ത്തല സ്വദേശിയായ ഒരു യുവതിയെ എറണാകുളം ശിവക്ഷേത്രത്തില്‍ വച്ച് താലികെട്ടി തൃപ്പൂണിത്തുറയിലെ ഒരു ഫഌറ്റില്‍ താമസിപ്പിച്ചു വരുകയായിരുന്നു.
ഇതിനു പുറമെയാണ് തൃപ്പൂണിത്തുറ സ്വദേശിനിയുമായി ബന്ധം സ്ഥാപിക്കുന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ യുവതിയെയും കുട്ടിയെയും കൂട്ടി ഡല്‍ഹിയിലേക്കും അവിടെ നിന്ന് പഞ്ചാബിലേക്കും കടക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തിലാണ് താനെയില്‍ നിന്ന് മൂവരെയും കണ്ടെത്തിയത്.
ഇയാള്‍ എറണാകുളം ശിവക്ഷേത്രത്തില്‍ വച്ച് രണ്ടാമത് വിവാഹം കഴിച്ച് താമസിപ്പിച്ചിരുന്ന ചേര്‍ത്തല സ്വദേശിനി  ഇയാളുടെ ഫിറ്റ്‌നസ് സെന്ററിന് തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു. ഈ യുവതിയുടെ പരാതിയെ തുടര്‍ന്നും ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ഒപ്പം കാണാതായ പെണ്‍കുട്ടിയും പേട്ടയിലെതന്നെ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. യുവതിയെയും കുട്ടിയെയും കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day