|    Jan 19 Thu, 2017 10:38 pm
FLASH NEWS

പീഡനക്കേസ് പ്രതി സിഐയെ തള്ളിയിട്ട് രക്ഷപ്പെട്ടു

Published : 28th July 2016 | Posted By: SMR

കുമ്പള: വധുവിനെ ആവശ്യപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കി യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും മൂന്നര പവന്‍ മാലയുമായി മുങ്ങുകയും ചെയ്തുവെന്ന കേസിലെ പ്രതി സിഐയെ തള്ളിയിട്ട് രക്ഷപ്പെട്ടു. പോലിസ് സംഘം ഒരു മണിക്കൂറിന് ശേഷം ഇയാളെ പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കുമ്പള പോലിസ് സ്‌റ്റേഷനിലാണ് സംഭവം. തളിപ്പറമ്പ് സ്വദേശിനിയായ 40കാരിയെ ഹൊസങ്കടിയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണവുമായി മുങ്ങുകയും ചെയ്ത പയ്യന്നൂര്‍ മാതമംഗലം വെള്ളോറ സ്വദേശിനിയും മാനന്തവാടി നല്ലൂരില്‍ താമസക്കാരനുമായ ബിജു എന്ന ആന്റണി ബിജുവാണ് കുമ്പള സിഐ അബ്ദുല്‍ മുനീറിനെ തള്ളിയിട്ട് രക്ഷപ്പെട്ടത്. യുവതിയെ പീഡിപ്പിച്ച കേസില്‍ ബിജുവിനെ തെളിവെടുപ്പ് നടത്തിയശേഷം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചതായിരുന്നു. ജീപ്പില്‍നിന്ന് ഇറക്കി അകത്തേക്കു കൊണ്ടുപോവുന്നതിനിടയിലാണ് രക്ഷപ്പെട്ടതെന്നു പോലിസ് പറഞ്ഞു. വിവരമറിഞ്ഞ് എസ്‌ഐയുടെ നേതൃത്വത്തില്‍ ടൗണില്‍ പരിശോധനയ്ക്കിടെ മല്‍സ്യമാര്‍ക്കറ്റിന് സമീപത്തു നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക