പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
Published : 17th July 2016 | Posted By: SMR
കോഴിക്കോട്: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ 30 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ ജില്ലാ ജയിലിലെ ടോയ്ലറ്റില് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ബേപ്പൂര്‍ തോണിച്ചിറ മുണ്ടയാര്വയല് കോളനിയിലെ ദാസനാണ് (50) പുതിയ ബ്ലോക്കിലെ കക്കൂസിന്റെ ജനലഴിയില്‍ തൂങ്ങിമരിച്ചത്.
ബേപ്പൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇക്കഴിഞ്ഞ 12നാണ് ഇയാളെ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ ഇയാള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാനിരിക്കെയാണ് സംഭവം.
ഇന്നലെ രാവിലെ പതിനൊന്നോടെ ടോയ്ലറ്റില് കയറിയ ഇയാള്‍ 15 മിനിറ്റായിട്ടും പുറത്തുവരാത്തതിനെതുടര്ന്ന് വാതില്‍ തുറന്നപ്പോള്‍ ഉടുമുണ്ട് കഴുത്തില്‍ കുരുക്കി വെന്റിലേറ്ററില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് ജീവിച്ച ദാസന് മൂന്ന് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ കേസിലും പത്ത് വര്‍ഷം വീതമാണ് തടവ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.