|    Sep 23 Sun, 2018 1:09 am
FLASH NEWS
Home   >  Kerala   >  

പീഡനക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനോട് യോജിപ്പില്ല:തസ് ലിമ നസ്‌റിന്‍

Published : 22nd April 2018 | Posted By: mi.ptk

കോഴിക്കോട്: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് എഴുത്തുകാരി തസ് ലിമ നസ്‌റിന്‍. സ്പ്‌ളിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങിന് കോഴിക്കോട് എത്തിയതായിരുന്നു അവര്‍. സമൂഹത്തെ മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. ബലാത്സംഗം ചെയ്യുന്നവരായി ആരും ജനിക്കുന്നില്ല. സമൂഹമാണ് അവരെ അങ്ങനെ മാറ്റുന്നത്. അതുകൊണ്ട് സമൂഹത്തെയാണ് ആദ്യം മാറ്റേണ്ടത്.മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യങ്ങളില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് വിരോധാഭാസമാണ്. എന്നാല്‍ വധശിക്ഷയോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു.മറ്റെവിടെയും കിട്ടുന്നതിനെക്കാള്‍ സ്‌നേഹവും ആദരവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ സ്‌നേഹിക്കുന്നതെന്നും മനുഷ്യത്വമാണ് ഇപ്പോഴത്തെ തന്റെ മതമെന്നും തസ്‌ലിമ കോഴിക്കോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss