|    Mar 29 Wed, 2017 9:08 am

പീഡനക്കേസ്: അമാനത്തുല്ല ഖാന് ജാമ്യം

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ എഎപി എംഎല്‍എ അമാനാത്തുല്ല ഖാന് കോടതി ജാമ്യം അനുവദിച്ചു. ഖാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്.
35000 രൂപയുടെ സ്വന്തം ജാമ്യത്തിലും തത്തുല്യമായ തുകയ്ക്കുള്ള ആള്‍ ജാമ്യത്തിലുമാണ് അദ്ദേഹത്തെ വിട്ടയച്ചത്. പരാതിക്കാരുമായി ബന്ധപ്പെടുകയോ പരാതി പിന്‍വലിക്കുന്നതിന് ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന് ഖാന് കോടതി നിര്‍ദേശം നല്‍കി. ആവശ്യമായി വരുമ്പോള്‍ പോലിസില്‍ ഹാജരാവണമെന്നും എന്നാല്‍, അനുയായികളുമൊത്ത് പോവരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വ്യവസ്ഥകള്‍ ഖാന്‍ ലംഘിക്കുന്നുവെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിജേത സിങ് റാവത്ത് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day