|    Jun 29 Thu, 2017 9:28 am
FLASH NEWS

പീഡനക്കേസുകളില്‍ സിപിഎം വേട്ടക്കാരന്റെ പക്ഷത്ത്: കെ കെ രമ

Published : 8th November 2016 | Posted By: SMR

വടകര: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായി ആര്‍എംപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ രമ ആരോപിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎം നഗ്നമായി പെണ്‍വേട്ടക്കാരുടെ പക്ഷം ചേര്‍ന്നിരിക്കുകയാണ്. സിപിഎം നേതാവ് പ്രതിയായ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും അതിലെ നിയമലംഘനം ചൂണ്ടിക്കാണിച്ചപ്പോള്‍ ഗുരുതരമായ തെറ്റിനെ ജാള്യതകൂടാതെ ന്യായീകരിക്കുകയുമാണ് ജില്ലാസെക്രട്ടറിയായ കെ രാധാകൃഷ്ണന്‍ ചെയ്തിരിക്കുന്നത്. പ്രതികളുടെ വാദംമാത്രം പരിഗണിച്ച് പാര്‍ട്ടി കമ്മിറ്റി പീഡനകേസില്‍ വിധിപ്രസ്താവം നടത്തുന്നത് സ്ത്രീസമൂഹത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്നും രമ കൂട്ടിച്ചേര്‍ത്തു. ഇരയായ പെണ്‍കുട്ടിയെ ജനമധ്യത്തില്‍ അവഹേളിക്കാന്‍ അപവാദപ്രചരണങ്ങളും വിലകെട്ട ആരോപണങ്ങളുമായി ജില്ലാസെക്രട്ടറി തന്നെ രംഗത്തിറങ്ങിയതോടെ സിപിഎം പെണ്‍വേട്ടക്കാരുടെ വക്കാലത്ത് എടുത്തിരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.  വനിതാമന്ത്രിയും മഹിളാസംഘടനയുടെ നേതാക്കളുമെല്ലാം സ്ത്രീസമൂഹത്തിന് അപമാനകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും രമ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക