|    Mar 25 Sat, 2017 3:19 am
FLASH NEWS

പീഡനക്കേസുകളില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

Published : 6th September 2016 | Posted By: SMR

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടു വ്യത്യസ്ത കേസുകളില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. എറണാകുളം അഡീ. സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്.
കണ്ണമാലി സ്വദേശിയായ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് ബലാല്‍സംഗ കേസില്‍ ജീവപര്യന്തം തടവും 25,000 രൂപ പിഴയും പീഡന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കുറ്റത്തിന് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2012 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മകളെ പീഡിപ്പിച്ചെന്ന മറ്റൊരു കേസില്‍ ഞാറക്കല്‍ സ്വദേശിയായ പിതാവിനെ ഏഴു വര്‍ഷം തടവും 11,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2012 ജൂലൈ ഏഴിനു സ്വന്തം വീടിനുള്ളില്‍ വച്ചു മകളെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക