|    May 25 Thu, 2017 2:19 pm
FLASH NEWS

പീഡനക്കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Published : 23rd August 2016 | Posted By: Navas Ali kn

rape_
കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ഉരുവച്ചാലിലെ ശരണ്യ നിവാസില്‍ രാഹുലിനെ(22)യാണ് കൂത്തുപറമ്പ് സിഐ കെ പി സുരേഷ് ബാബു, എസ്‌ഐ കെ ജെ ബിനോയി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാരനായ രാഹുലിന്റെ കൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി താമസിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുവായ യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ ആത്മഹത്യാ ശ്രമം നടത്തിയെന്നും ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ആയപ്പോള്‍ കാമുകനായ രാഹുലിന്റെ കൂടെ പോവുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായാണു വിവരം. ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖും ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ മെരുമ്പായിയിലെ പ്രാര്‍ഥന നിവാസില്‍ ലിബേഷി(32)നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day