|    Jul 22 Sun, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പീഡനകേന്ദ്രത്തിന് പിന്നില്‍ സംഘപരിവാരം ; കണ്ടില്ലെന്നു നടിച്ച് സിപിഎം

Published : 26th September 2017 | Posted By: fsq

 

കൊച്ചി: മതം മാറുകയോ ഇതര മതസ്ഥരെ വിവാഹം കഴിക്കുകയോ ചെയ്ത പെണ്‍കുട്ടികളെ സനാതന ധര്‍മത്തിലേക്ക് തിരിച്ചെത്തിക്കാന്‍ തൃപ്പൂണിത്തുറ ഉദയംപേരൂര്‍ കണ്ടനാട്  പ്രവര്‍ത്തിച്ചിരുന്ന ശിവശക്തി യോഗകേന്ദ്രത്തിന്റെ പിന്നില്‍ സംഘപരിവാര സംഘടനകള്‍. പ്രദേശം സിപിഎമ്മിന്റെ ശക്തികേന്ദ്രമായിട്ടും സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ് പാര്‍ട്ടി.  കേന്ദ്രത്തിനെതിരായി വന്ന ആരോപണം വ്യാജമാണെന്നും ഹിന്ദു പെണ്‍കുട്ടികളെ ജിഹാദികളില്‍ നിന്നു രക്ഷിക്കാന്‍ ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ഹിന്ദു യുവാക്കളെ വ്യാജവാര്‍ത്തയും കേസും കാണിച്ച് പേടിപ്പിക്കേണ്ടെന്നും സംഘപരിവാരവുമായി ബന്ധമുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തുന്നുണ്ട്. ഇന്നലെ  വിശ്വഹിന്ദു പരിഷത്ത് നേതാവുള്‍പ്പെട സംഘപരിവാര  നേതാക്കന്‍മാര്‍ ഇ വി ടെ  എത്തിയിരുന്നു.  തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ ശിവശക്തി യോഗകേന്ദ്രം എന്ന പേരില്‍ മൂന്നു സ്ഥാപനങ്ങളുണ്ട്. ഒന്ന് ഇപ്പോ ള്‍ വിവാദമായതും മറ്റ്  രണ്ടെണ്ണം മേക്കരയിലും കണ്ണന്‍കുളങ്ങരയിലുമാണ്.  പാഠപുസ്തക വിഷയത്തില്‍ പീസ് സ്‌കൂളിനെതിരേ മാര്‍ച്ച് നടത്തിയ ഇടതുപക്ഷം സംഘപരിവാരത്തിന് ഒത്താശ ചെയ്യുകയാണെ ന്നാണ് പരാതി. പരാതി നല്‍കി യിട്ടും കൃത്യമായി ഇടപെടാന്‍  പോലിസ്  തയ്യാറായില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. 21നു നല്‍കിയ പരാതി 24നു വിവാദമായെങ്കിലും 25നു രാവിലെയാണ് പോലിസ് അന്വേഷണത്തിനു തയ്യാറായത്.   വിശ്വഹിന്ദു പരിഷത്ത് നേതാവ് തൊഗാഡിയ ഉള്‍പ്പെടെയുള്ളവര്‍ മുമ്പ് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ഈ മാസം ആദ്യം മറ്റൊരു യുവതി പഞ്ചായത്ത്  പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അനങ്ങിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss