|    Jul 18 Wed, 2018 12:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പീഡനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക : നാഷനല്‍ വിമന്‍സ് ഫ്രണ്ട്

Published : 26th September 2017 | Posted By: fsq

 

കോഴിക്കോട്: മിശ്രവിവാഹിതരെയും ഇതര മതം സ്വീകരിച്ച പെണ്‍കുട്ടികളെയും ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന ആര്‍എസ്എസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ ആവശ്യപ്പെട്ടു. യോഗാ കേന്ദ്രങ്ങളെന്ന പേരിലും മറ്റും നടക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ യഥാര്‍ഥത്തില്‍ ആര്‍എസ്എസിന്റെ പീഡനമുറികളാണ്. നിയമവിരുദ്ധമായാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധിത മതംമാറ്റത്തിനു മയക്കുമരുന്നു കുത്തിവയ്ക്കുന്നത് അടക്കമുള്ള പ്രാകൃത നടപടികളാണ് ഇവിടെ നടക്കുന്നത്. തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററില്‍ നടക്കുന്ന പീഡനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം യുവതി നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവമായി കാണണം. ഇത്തരം പീഡനകേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കും അതിന് ഒത്താശ ചെയ്യുന്നവര്‍ക്കുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നാഷനല്‍ വിമന്‍സ് ഫ്രണ്ട് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss