|    Nov 14 Wed, 2018 6:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനം: വൈദികര്‍ക്കെതിരേ കടുത്ത നടപടിയെന്ന് കാതോലിക്കാ ബാവ

Published : 10th August 2018 | Posted By: kasim kzm

കോട്ടയം: കുംബസാര രഹസ്യം മറയാക്കി യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ വൈദികര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. കുറ്റം തെളിഞ്ഞാല്‍ പൗരോഹിത്യം വിലക്കും. നിലവില്‍ കൂദാശകളില്‍നിന്ന് ഇവരെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. മാധ്യമങ്ങള്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും അതിനവരെ പഴിച്ചിട്ട് കാര്യമില്ലെന്നും ബാവ പറഞ്ഞു. കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ചില വൈദികരുടെ പേരിലുള്ള ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നുമാണ് ആദ്യം മുതലുള്ള സഭയുടെ നിലപാട്. അതില്‍ യാതൊരു മാറ്റവുമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ വൈദികരെ ഒന്നടങ്കം പഴിചാരുന്നതും കുമ്പസാരം പോലെയുള്ള വിശുദ്ധ കൂദാശകളെ അവഹേളിക്കുന്നതിനുള്ള അവസരമായി ഉപയോഗിക്കുന്നവര്‍ നല്ല ഉദ്ദേശ്യത്തോടെയല്ല അത് ചെയ്യുന്നത്. പൗരാണികമായ ഒരു ഭാരതസഭയെന്ന തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ സുപ്രിംകോടതി വിധി അനുസരിച്ചും സഭാഭരണഘടനയുടെ അടിസ്ഥാനത്തിലും സഭയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുമ്പോള്‍ അതിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ആരും ശ്രമിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഓര്‍ത്തഡോക്‌സ് സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മനപ്പൂര്‍വം അസത്യവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ചില പത്ര-മാധ്യമങ്ങളുടെ അധാര്‍മിക നിലപാടിനെതിരേ യോഗം പ്രതിഷേധിച്ചു. കോടതിവിധികള്‍ നടപ്പാക്കുന്നതിന് വൈഷമ്യം കാണിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോവാന്‍ യോഗം തീരുമാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss