|    Jan 18 Wed, 2017 9:44 pm
FLASH NEWS

പീഡനം; യുവാവ് അറസ്റ്റില്‍

Published : 8th October 2016 | Posted By: SMR

അങ്കമാലി: വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് യുവതിയെ പീഡിപ്പിച്ചയാളെ അങ്കമാലി പോലിസ് പിടികൂടി.
പാറക്കടവ് മാമ്പ്ര എരയാംകുടി നടക്കപറമ്പില്‍ നൗഹര്‍ഷാ(42)നെയാണ് അങ്കമാലി പോലിസ് പിടികൂടിയത്. 2015 മാര്‍ച്ച് 27 മുതല്‍ 2016 ഏപ്രില്‍ 10 വരെയുള്ള കാലയളവില്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള വാപ്പാലശ്ശേരി യാക്കോബായ പള്ളിക്ക് എതിര്‍വശം വണ്‍ ലാന്റ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ വച്ചായിരുന്നു പീഡനം.
സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതി പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതി എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക്  കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക