|    Aug 19 Sun, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പീഡനം: യുപിയില്‍ ഷെല്‍ട്ടര്‍ ഹോമിലെ 24 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

Published : 7th August 2018 | Posted By: kasim kzm

ലഖ്‌നോ: കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദിയോറിയ നഗരത്തിലുള്ള ഷെല്‍ട്ടര്‍ ഹോമിലെ 24 പെണ്‍കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. ബിഹാറിലെ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമിനു സമാനമായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികവും മാനസികവുമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഷെല്‍ട്ടര്‍ ഹോം മാനേജര്‍മാരായ ദമ്പതികളെയും സൂപ്രണ്ടിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണസംഘത്തെ നഗരത്തിലേക്ക് അയച്ചതായും ഇന്നുതന്നെ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും വനിത-ശിശു സംരക്ഷണ വകുപ്പു മന്ത്രി റിതാ ബഹുഗുണ ജോഷി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിനെ സ്ഥാനത്തു നിന്നു നീക്കി. 42 കുട്ടികള്‍ താമസിച്ചിരുന്ന കേന്ദ്രത്തിലെ 18 കുട്ടികളെ കാണാതായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss