|    Jul 22 Sat, 2017 6:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പീഡനം: മുന്‍ പോലിസ് ഉദ്യോഗസ്ഥ വനിതാ കമ്മീഷനില്‍

Published : 23rd June 2016 | Posted By: SMR

ബംഗളൂരു: മേലുദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി മുന്‍ വനിതാ പോലിസ് ഓഫിസര്‍ വനിതാ കമ്മീഷനു പരാതിനല്‍കി. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുദ്‌ലിഗി സബ്ഡിവിഷന്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടായിരുന്ന അനുപമാ ഷേണായിയാണ് പോലിസ് സൂപ്രണ്ട് ആര്‍ ചേതനെതിരേ കര്‍ണാടക പരാതിനല്‍കിയത്.
തന്റെ കൃത്യനിര്‍വഹണത്തില്‍ കര്‍ണാടക തൊഴില്‍മന്ത്രി പി ടി പരമേശ്വര്‍ നായിക് ഇടപെടുന്നുണ്ടെന്നാരോപിച്ച് ഈമാസം നാലിന് അവര്‍ ജോലി രാജിവച്ചിരുന്നു. നിസ്സാര കാരണങ്ങള്‍ക്ക് മെമ്മോ നല്‍കി തന്നെ ചേതന്‍ മാനസികമായി പീഡിപ്പിച്ചതായി അവര്‍ ആരോപിച്ചു. നേരത്തെ ഫേസ്ബുക്കില്‍ മന്ത്രി നായികിനെതിരേ അവര്‍ പ്രതികരിച്ചത് വന്‍ വിവാദമായിരുന്നു. കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ പുനസ്സംഘടനയില്‍ നായിക് പുറത്തായിരുന്നു. പരാതി ലഭിച്ചതായും അവരുടെ മൊഴിയും സത്യവാങ്മൂലവും കമ്മീഷന് ആവശ്യമുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ മഞ്ജുള മാനസ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക