|    Jun 21 Thu, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനം: പ്രതിയെ വിമാനത്താവളത്തില്‍ പിടികൂടി

Published : 2nd June 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: പീഡനക്കേസില്‍ പ്രതിയായ ശേഷം ഗള്‍ഫിലേക്കു മുങ്ങിയ ഹരിയാന സ്വദേശിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. ഹരിയാന സ്വദേശി അങ്കിതി(28)നെയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്.
ഹരിയാനയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരിക്കെ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിയാന പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അങ്കിത് പിടിയിലായത്. അങ്കിതിനെ നെടുമ്പാശ്ശേരി പോലിസിനു കൈമാറി. വിവരം ഹരിയാന പോലിസിനെ അറിയിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss