|    Jun 21 Thu, 2018 12:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനം: പോലിസുകാരന്‍ റിമാന്‍ഡില്‍

Published : 8th April 2016 | Posted By: SMR

മഞ്ചേരി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പോലിസുകാരനെ റിമാന്‍ഡ് ചെയ്തു. കൊല്ലം എആര്‍ ക്യാംപിലെ ചവറ തെക്കുംഭാഗം സുഭാഷി(33)നെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. ഭാര്യയും മക്കളുമുള്ള വിവരം മറച്ചുവച്ച് വിവാഹ വാഗ്ദാനം ചെയ്ത് പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഫോണിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ജനുവരി അഞ്ചിന് പഴനിയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. മഞ്ചേരി എസ്‌ഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുഭാഷിനെ പിടികൂടിയത്. ക്രൈം സ്‌ക്വാഡിലെ ശ്രീകുമാര്‍, സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലത്തുവച്ചാണ് അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss