|    Sep 23 Sun, 2018 2:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനം: പിതാവ് കസ്റ്റഡിയില്‍

Published : 7th September 2018 | Posted By: kasim kzm

പരപ്പനങ്ങാടി: പെണ്‍കുട്ടിയെ പിതാവും മദ്രസ്സ അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പിതാവ് കസ്റ്റഡിയില്‍. പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലാണ് സംഭവം. പോലിസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി അഞ്ചാം ക്ലാസ് മുതല്‍ പീഡിപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ മുഴുവന്‍ എഴുതി സൂക്ഷിച്ചത് മദ്രസ്സ അധ്യാപകന്റെ കയ്യില്‍ ലഭിച്ചു. ഇതോടെ ഇയാളും പീഡനത്തിന് ശ്രമിക്കുകയായിരുന്നു. 16 വയസ്സുള്ള കുട്ടി പീഡനം സഹിക്കവയ്യാതെ പഠിക്കുന്ന വിദ്യാലയത്തിലെ മറ്റു അധ്യാപകരോട് പറയുകയും ഇവര്‍ മുഖേന ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി പരപ്പനങ്ങാടി പോലിസ് കേസെടുക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവിനെ പോലിസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
സംഭവം പുറത്തായതോടെ മദ്രസ്സ അധ്യാപകന്‍ മുങ്ങിയിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരെ പോക്‌സോ, ബലാത്സംഗം എന്നീ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss