|    Sep 23 Sun, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനം: പിതാവിന് ജീവപര്യന്തം തടവ്

Published : 13th September 2018 | Posted By: kasim kzm

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവിനും 30,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. കേസിലെ മറ്റു പ്രതികളായ പശ്ചിമ ബംഗാള്‍ സ്വദേശി ബാബു എന്ന രാമന്‍ റോയ്, ഗോവിന്ദന്‍, പ്രിഞ്ചു എന്നിവര്‍ ഒളിവിലാണ്. 2013-15 കാലയളവിലാ ണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമ പ്രകാരവുമാണു കുറ്റം കണ്ടെത്തിയത്. ക്ലാസ് ടീച്ചറോട് കുട്ടി പറഞ്ഞതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയായിരുന്നു. ആലുവ എസ്‌ഐ ടി ബി വിജയനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംരക്ഷണം നല്‍കേണ്ട ആള്‍ തന്നെ ഉപദ്രവിച്ചതിനാല്‍ കടുത്ത ശിക്ഷ നല്‍കുകയാണെന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള കുറ്റങ്ങള്‍ പരിഗണിക്കുന്ന അതിവേഗ കോടതി വിധിയില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss