|    Jan 20 Fri, 2017 7:20 am
FLASH NEWS

പീഡനം: പള്ളി വികാരിയടക്കം ആറു പേര്‍ക്കെതിരേ കുറ്റപത്രം

Published : 9th March 2016 | Posted By: SMR

കൊച്ചി:ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പള്ളി വികാരിയടക്കം ആറുപേര്‍ക്കെതിരെ പോലീസ് കുറ്റപത്രം നല്‍കി. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്ന തൃശൂര്‍ പൂമംഗലം അരിപ്പാലം പതിശേരിയില്‍ ഫാ. എഡ്വിന്‍ ഫിഗറസ് (45), പതിശേരിയില്‍ സില്‍വസ്റ്റര്‍ ഫിഗരസ് (58), സ്റ്റാന്‍ലി ഫിഗരസ് (54), സഹോദര പുത്രന്‍ ബെഞ്ചാരിന്‍ ഫിഗറസ് (22), എളംകുന്നപ്പുഴ സ്വദേശിയായ കഌരന്‍സ് ഡിക്കോത്ത് (62), പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തൃശൂര്‍ മാള കളരിക്കല്‍വീട്ടില്‍ ഡോ.അജിത എന്നിവര്‍ക്കെതിരെയാണ് വടക്കേക്കര പോലീസ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ കുറ്റപത്രം നല്‍കിയത്.
പീഡനത്തിനിരയായ ശേഷം ഡോ.അജിതയുടെ മുമ്പാകെ പെണ്‍കുട്ടി പരിശോധനക്ക് വിധേയയായെങ്കിലും അവര്‍ ഇക്കാര്യം മറച്ചുവെച്ചതിനാണ് ഡോ.അജിതക്കെതിരെ കേസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക