|    Oct 21 Sat, 2017 9:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പീഡനം തടയാന്‍ ശരീഅത്ത് പോലുള്ള നിയമം വേണം: രാജ് താക്കറെ

Published : 28th July 2016 | Posted By: SMR

അഹ്മദ്‌നഗര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ശരിഅത്ത് പോലുള്ള നിയമം ആവശ്യമാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ്താക്കറെ. ബാലികമാരെയും സ്ത്രീകളെയും ബലാല്‍സംഗം ചെയ്തു കൊല്ലുന്നവരുടെ കൈയും കാലും വെട്ടിമാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
അഹ്മദ്‌നഗറില്‍ ബാലികയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജ്താക്കറെ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. ക്രമസമാധാനം തകര്‍ന്നതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങള്‍. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെക്കാള്‍ മോശമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ എന്ന് സ്വയം തെളിയിക്കുകയാണ്.
സാമൂഹികവിരുദ്ധര്‍ ഭീകരത സൃഷ്ടിക്കുകയാണ്. നിയമം കര്‍ക്കശമാക്കേണ്ടത് ആവശ്യമാണെന്നും താക്കറെ പറഞ്ഞു. 15കാരി കൂട്ടബലാല്‍സംഗത്തിനിരയായ കോപാര്‍ഡി ഗ്രാമം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക