|    Jan 22 Sun, 2017 7:52 pm
FLASH NEWS

പീഡനം; ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

Published : 29th August 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പീഡനം, കൊലപാതക ശ്രമം എന്നീ കേസുകളിലെ പ്രതിയെ ആറു വര്‍ഷത്തിന് ശേഷം സുല്‍ത്താന്‍ ബത്തേരി പോലിസ് അറസ്റ്റ് ചെയ്തു.
പാട്ടവയല്‍ പാലപ്പള്ളി വീട്ടില്‍ കൃഷ്ണന്‍ നായരാ(62)ണ് അറസ്റ്റിലായത്. മേപ്പാടി അരപ്പറ്റയിലെ സമരഭൂമിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതി നാലു വിവാഹം കഴിച്ചതായി പോലിസ് അറിയിച്ചു.
2010ല്‍ സുല്‍ത്താന്‍ ബത്തേരി പോലിസ് സ്റ്റേഷന്‍ പരിധിയിലെ നൂല്‍പ്പുഴ വനത്തിലേക്ക് ഗൂഡല്ലൂരില്‍ നിന്നു യുവതിയെ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചു. കൂടെയുണ്ടായിരുന്ന മകന്‍ ബഹളം വച്ചപ്പോള്‍ വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. സുല്‍ത്താന്‍ ബത്തേരി എഎസ്‌ഐ, എം അബ്ദുസലാം, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഹരീഷ്‌കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ അനസ്, ജയന്‍, ജെയ്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക