|    Dec 19 Wed, 2018 7:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പീഡനം ചെറുത്ത യുവതിയെ കാറില്‍ നിന്ന് പുറത്തേക്കെറിഞ്ഞു

Published : 15th November 2018 | Posted By: kasim kzm

അഹ്മദാബാദ്: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കെറിയപ്പെട്ട യുവതി മരിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണു സംഭവം. സായ്‌ല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്‌സായ 28കാരിയാണു മരിച്ചത്. ജോലിക്ക് പോവുകയായിരുന്ന യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ശന്തുഭായി ദര്‍ബാര്‍ എന്നയാള്‍ കാറില്‍ കയറ്റുകയായിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ചെറുത്തു നിന്നു. തുടര്‍ന്ന് ദര്‍ബാര്‍ യുവതിയെ പുറത്തേക്കു തള്ളുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് കേസെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss