|    Feb 21 Wed, 2018 2:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനം : ചാനല്‍ ഡിസ്ട്രിബ്യൂഷന്‍ മേധാവിയെ തേടി പോലിസ്‌

Published : 17th May 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ സ്വകാര്യ ചാനല്‍ ഡിസ്ട്രിബ്യൂഷന്‍ മേധാവി അത്താണി തുരുത്തിശ്ശേരി സ്വദേശി ശ്രീകുമാറിനെ പിടികൂടുന്നതിന് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് 21കാരിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. ഇവിടെ ഫ്‌ളോര്‍ മാനേജരായി ജോലി ചെയ്തുവരുകയായിരുന്ന പാലക്കാട് സ്വദേശിനിയായ യുവതിയെ ശ്രീകുമാര്‍ ബലമായി പീഡിപ്പിച്ചെന്നാണു പരാതി.പ്രതി ശ്രീകുമാറിനെ പിടികൂടുന്നതിനുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ അറസ്റ്റ് ഭയന്ന് ഇയാള്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss