|    Oct 21 Sat, 2017 6:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനം : ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

Published : 1st October 2017 | Posted By: fsq

 

കോഴഞ്ചേരി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. തടിയൂര്‍ കടയാര്‍ കൊട്ടുപ്പള്ളില്‍ റെജി കെ തോമസ (45)ാണ് പിടിയിലായത്. ഒരുമാസം മുമ്പാണ് കേസിനാധാരമായ സംഭവം നടന്നത്.  ഒന്നാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ സ്‌കൂളില്‍ നിന്നും റെജി ഓട്ടോറിക്ഷയില്‍ വിളിച്ചുകൊണ്ടുവരുമ്പോള്‍ മറ്റൊരു വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി തന്നെയാണ് വിവരം മുത്തശ്ശിയോടു പറഞ്ഞത്. തുടര്‍ന്ന് കോയിപ്രം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ ഭാഗമായി കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ വനിതാ ഡോക്ടര്‍ വിസമ്മതിച്ചതും വിവാദമായിരുന്നു. കേസിനുശേഷം ഒളിവില്‍ പോയ റെജിയെ പിടികൂടുന്നതില്‍ പോലിസ് കാലതാമസം വരുത്തിയതായും ആക്ഷേപമുണ്ടായി. പിന്നീട് ബന്ധുക്കളും പഞ്ചായത്തംഗവും ജില്ലാ പോലിസ് മേധാവിയെ കണ്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലിസിനെ നിയോഗിച്ചിരുന്നു.  ഒളിവിലായിരുന്ന റെജിയെ  കോഴഞ്ചേരിയില്‍ നിന്നു പിടികൂടിയെന്നാണ് പോലിസ് ഭാഷ്യം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക