|    Aug 19 Sun, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പീഡനം: ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച വൈദികനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

Published : 1st August 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണത്തില്‍ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച ജയിംസ് ഏര്‍ത്തയിലിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ഫോണ്‍സംഭാഷണത്തിന്റെ ശാസ്ത്രീയപരിശോധനയ്ക്കുശേഷമാവും അറസ്റ്റ്.
പാരിതോഷികം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, മരണഭയം ഉളവാക്കുന്നതരത്തില്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ജയിംസ് ഏര്‍ത്തയിലിനെതിരേ ചുമത്തിയിരിക്കുന്നത്.  അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്തതോടെ വൈദികന്‍ മുങ്ങിയിരിക്കുകയാണെന്നാണ് വിവരം. സിഎംഐ സഭാനേതൃത്വം ഫാ. ഏര്‍ത്തയിലിനെ ഇടുക്കിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.
കുറവിലങ്ങാട് പോലിസാണ് കേസ് അന്വേഷിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് പാരിതോഷികം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയും വഴങ്ങാതായപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss