|    Jul 21 Sat, 2018 5:12 am
FLASH NEWS

പീച്ചി ഡാമില്‍ നിന്നും ജലശുദ്ധീകരണ ശാലയിലേക്കുള്ള പൈപ്പ് പൊട്ടി ; തൃശൂര്‍ നഗരത്തില്‍ അഞ്ചാംദിവസവും കുടിവെള്ളം മുടങ്ങി

Published : 12th September 2017 | Posted By: fsq

 

പീച്ചി: പീച്ചി ഡാമില്‍ നിന്നും ജലശുദ്ധീകരണ ശാലയിലേക്കുള്ള പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണികള്‍ നടത്തി പുനസ്ഥാപിക്കാനായില്ല. തൃശൂര്‍ നഗരത്തില്‍ ഇന്നലെയും കുടിവെള്ള വിതരണം മുടങ്ങി. തുടര്‍ച്ചയായി അഞ്ചാദിവസമാണ് കുടിവെള്ള വിതരണം മുടങ്ങിയത്. പീച്ചിഡാമില്‍ നിന്നും ജലശുദ്ധീകരണ ശാലയിലേക്കുള്ള അറൂന്നൂറ് എം.എം കാസ്റ്റ് അയേണ്‍ പൈപ്പ് ലൈനില്‍ നിന്ന് ജലശുദ്ധീകരണശാലയിലേക്ക് കണക്റ്റ് ചെയ്ത പ്രിമോ പൈപ്പാണ് വ്യാഴാഴ്ച രാത്രി പൊട്ടിയത്.പൊട്ടിയ ഭാഗത്തെ പ്രിമോ പൈപ്പ് മാറ്റുന്നതിന് പകരം ഡാമില്‍ നിന്നും ജലശുദ്ധീകരണശാലയിലേക്കുള്ള 250 മീറ്റര്‍ ദൂരത്തേക്ക് പുതിയ പ്രിമോ പൈപ്പ് സ്ഥാപിക്കുന്ന നടപടിയാണ് നടക്കുന്നത്. ജലശുദ്ധീകരണ ശാലയിലേക്ക് പുതിയതായി സ്ഥാപിക്കുന്ന പൈപ്പും നിലവിലുള്ള കാസ്റ്റ് അയേണ്‍ പൈപ്പും കൂടി ചേരാത്തതാണ് അറ്റകുറ്റപണി നീണ്ടു പോകാന്‍ കാരണം. ഇന്നലെ വൈകീട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാവശ്യമായ നടപടികള്‍ അധികൃതര്‍ നടത്തി. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയുള്‍പ്പെടെ നഗരത്തിനോട് ചേര്‍ന്നുള്ള ഏഴ് പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം തടസപെട്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss