|    Mar 28 Tue, 2017 3:51 pm
FLASH NEWS

പീച്ചി ഡാമിലെ ജലവിതാനത്തില്‍ വന്‍കുറവ്

Published : 13th October 2016 | Posted By: Abbasali tf

തൃശൂര്‍: പീച്ചി ഡാമിലെ ജലവിതാനത്തില്‍ വന്‍ കുറവ്. നിലവില്‍ സംഭരണ ശേഷിയുടെ 42 ശതമാനം വെള്ളം മാത്രം. തൃശൂര്‍ നഗരത്തിലെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി. ഒക്‌ടോബര്‍ 12 ബുധനാഴ്ച പീച്ചി ഡാമിലെ ജലനിരപ്പ് 71.85 മീറ്റര്‍. 71 മീറ്റര്‍ എന്ന കണക്കില്‍ പ്രതീക്ഷ വേണ്ട. ഇത് സീലെവല്‍ കണക്കാക്കിയുള്ള സാങ്കേതിക അളവാണ്. സമീപകാലത്തൊന്നുമില്ലാത്ത വിധം പീച്ചിയിലെ ജലനിരപ്പ് താഴുകയാണ്. മഴക്കുറവ് തന്നെ കാരണം. സംഭരണ ശേഷിയുടെ 41.62 ശതമാനം മാത്രമാണ് നിലവിലെ ജലനിരപ്പ്. ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമാണ് പീച്ചിയിലെ ജലം പ്രധാനമായും വിനിയോഗിക്കുന്നത്. തൃശൂര്‍ നഗരത്തിന്റെ ദാഹം മാറ്റുന്നത് പീച്ചിയിലെ വെള്ളംകൊണ്ടാണ്. കൃഷിക്ക് വെള്ളം നല്‍കുന്ന കാര്യത്തില്‍ ഇത്തവണ പീച്ചിയില്‍ പ്രതീക്ഷ കുറവ് മതി. ഇടതു വലതു കനാലുകളിലൂടെ അമ്പല്ലൂര്‍ വരെയും മുളങ്കുന്നത്തുകാവ് വരെയുമാണ് ജലമെത്തിച്ചിരുന്നത്. എന്നാല്‍ മഴക്കുറവ് ഈ ജലവിതരണത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഇതേ സമയം പ്രധാന ആവശ്യമായ കുടിവെള്ള വിതരണം ഇത്തവണ ക്രമം തെറ്റുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. സാധാരണ ജനുവരി മുതല്‍ ജൂണ്‍ മാസം വരെ മാത്രമേ ജല വിതരണത്തിന് പമ്പിംഗ് ആവശ്യമായി വരാറുള്ളൂ. മറ്റു സമയത്ത് ഗ്രാവിറ്റിയില്‍ തന്നെ നല്‍കാന്‍ സാധിക്കാറുണ്ട്. പതിവിന് വിപരീതമായി ഈ ഒക്‌ടോബറിലും പമ്പിങിലൂടെയാണ് തൃശൂരില്‍ വെള്ളമെത്തുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത വേനലില്‍ തൃശൂര്‍ നഗരത്തിലെ ജലവിതരണം താളെ തെറ്റുമെന്ന് അധികൃതര്‍ പറയുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day