|    Apr 27 Fri, 2018 4:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പി സി ശശിധരന്‍ കാലിക്കറ്റ് വാഴ്‌സിറ്റി സ്റ്റാന്‍ഡിങ് കോണ്‍സല്‍

Published : 30th August 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ് കോണ്‍സലായി പി സി ശശിധരനെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സന്തോഷ് മാത്യു രാജിവച്ച ഒഴിവിലേക്കായിരുന്നു പി സി ശശിധരന്റെ നിയമനം. യുഡിഎഫ് സിന്‍ഡിക്കേറ്റംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. സിപിഎമ്മിന് ഭൂരിപക്ഷം ലഭിക്കുന്നതിന് ഐടി സെക്രട്ടറി ആഞ്ചലോസ് വിമാനത്തിലെത്തിയാണ് യോഗത്തില്‍ സംബന്ധിച്ചത്.
സര്‍വകലാശാലയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത കെഎംസിടി എന്‍ജിനീയറിങ് കോളജിന്റെ അംഗീകാരം റദ്ദാക്കാതിരിക്കുന്നതിന് കാരണം ബോധിപ്പിക്കാന്‍ കോളജിനെ അറിയിക്കാന്‍ തീരുമാനിച്ചു. കോളജിന്റെ ധിക്കാര നടപടിയെക്കുറിച്ച് ടെക്‌നിക്കല്‍ സര്‍വകലാശാലയ്ക്ക് കത്തയക്കാനും തീരുമാനിച്ചു.
കോളജുകളില്‍ അധികമായനുവദിച്ച കോഴ്‌സുകളില്‍ പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ ഇടതു-വലതുഅംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. പ്യൂണ്‍-വാച്ച്മാന്‍ ലിസ്റ്റില്‍ നിന്നും കൂടുതലാളുകള്‍ക്ക് നിയമനം നല്‍കുന്ന കാര്യത്തില്‍ നിയമോപദേശം തേടും. മണ്ണാര്‍ക്കാട്ട് എംഇഎസ് കോളജില്‍ ഹിസ്റ്ററി പഠനവകുപ്പ് റിസര്‍ച്ച് സെന്ററാക്കി.
വാഴ്‌സിറ്റി ലൈബ്രേറിയന്‍, എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ തസ്തികകളില്‍ സ്ഥിരനിയമനം സ്റ്റാഫ് കമ്മിറ്റിക്കു വിട്ടു. സനാതന ധര്‍മപീഠത്തിന്റെ ആസ്ഥാനമന്ദിരം പണിയുന്നതിനുള്ള അനുമതി പുനപ്പരിശോധിക്കും. സ്റ്റാറ്റിയൂട്ടറി ഫിനാന്‍സ് കമ്മിറ്റി അംഗമായി കെ വിശ്വനാഥിനെ നിയമിച്ചു. വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് 2015ലെ യുജിസി നിര്‍ദേശങ്ങള്‍ മുഴുവന്‍ സ്ഥാപനങ്ങളിലും നടപ്പാക്കും. മുക്കത്ത് വാഴ്‌സിറ്റിയുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങുന്നതിന് മുറിനല്‍കാമെന്ന മുക്കം മുനിസിപ്പാലിറ്റിയുടെ അപേക്ഷ മൂന്നംഗ സമിതി പരിശോധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss