|    Oct 18 Wed, 2017 7:35 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പി സി ജോര്‍ജ് പിണറായിയുമായി കൂടിക്കാഴ്ച നടത്തി

Published : 17th December 2015 | Posted By: SMR

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അപേക്ഷിക്കുന്നവരെയും അവസരം ലഭിച്ചവരേയും സഹായിക്കാനുള്ള തെക്കന്‍ ജില്ലകളിലെ ഹജ്ജ് ട്രെയ്‌നര്‍മാര്‍ക്കുള്ള അഭിമുഖം ഇന്ന് എറണാകുളം ആലുവ പാലസില്‍ നടക്കും.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള അപേക്ഷകര്‍ കൃത്യസമയത്ത് ഹാജരാവണം. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ്, കോ-ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത് നേതൃത്വം നല്‍കും. നേരത്തെ കരിപ്പൂര്‍ ഹജ്ജ് ഹൗസിലും തളിപ്പറമ്പിലും ഹജ്ജ് ട്രെയ്‌നര്‍മാര്‍ക്കുള്ള അഭിമുഖം നടത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ ഇനി നടത്താനുണ്ട്.
സംസ്ഥാനത്തുനിന്ന് 300ലേറെ അപേക്ഷകരാണുള്ളത്. സ്ത്രീകളും ട്രെയ്‌നര്‍മാര്‍ക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഒരാള്‍ ഹജ്ജിന് അപേക്ഷിക്കുന്നതു മുതല്‍ യാത്ര പുറപ്പെടുന്നതു വരെ സഹായികളായി ട്രെയ്‌നര്‍മാരെ പ്രയോജനപ്പെടുത്താം.
കഴിഞ്ഞ വര്‍ഷം 200ലേറെ ഹജ്ജ് ട്രെയ്‌നര്‍മാര്‍ പ്രതിഫലം ആഗ്രഹിക്കാതെ നിസ്വാര്‍ഥ സേവകരായി രംഗത്തുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക