|    Feb 22 Thu, 2018 12:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു

Published : 18th January 2017 | Posted By: fsq

 

കൊച്ചി: രാജ്യത്ത് അനുഭവപ്പെടുന്ന നോട്ട് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷ നേതാവ് പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ തീവണ്ടി തടയല്‍ സമരം നടത്തി. എറണാകുളം നോര്‍ത്ത് റെയില്‍വേസ്‌റ്റേഷനില്‍ നടന്ന മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന തീവണ്ടിതടയല്‍ സമരത്തില്‍ മൂവായിരത്തോളം ആളുകള്‍ അണിനിരന്നു. പാവപ്പെട്ട ജനങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ബാങ്കുകളിലെ തടവറയില്‍ വച്ചിരിക്കുകയാണെന്ന്  സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.കേരളത്തിനോടാണ് മോദി ഏറ്റവും വലിയ അവഗണന കാട്ടുന്നത്. ഇത് ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 12 മണിയോടെ ആരംഭിച്ച തീവണ്ടി തടയല്‍ സമരം 12.45 ഓടെയാണ് അവസാനിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss