|    Sep 23 Sat, 2017 2:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പി.സി ജോര്‍ജ്ജിന് യു.എ.ഇ.യില്‍ വന്‍ സ്വീകരണം

Published : 15th September 2016 | Posted By: G.A.G

george

ദുബയ്:   നാല് മുന്നണികളേയും തറ പറ്റിച്ച് വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയില്‍ എത്തിയ പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജിന് യു.എ.ഇ.യില്‍ വന്‍ സ്വീകരണം. ഇന്നലെ രാവിലെ ദുബയ് വിമാനത്താവളത്തിലെത്തിയ പി.സി ജോര്‍ജ്ജിനെയും ഭാര്യ ഉഷാ ജോര്‍ജ്ജിനേയും  ജനപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരായ നാസര്‍ സെല്‍ജിന്‍ ബെറ്റസണ്‍, മന്‍സൂര്‍, ശിഹാബുദ്ദീന്‍, അനു, ശഹീദ്, അജ്മല്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഇന്നലെ ദുബയിലെ ലേബര്‍ കേംപില്‍ തൊഴിലാളികള്‍ക്കൊപ്പം ഓണ സദ്യ കഴിക്കാന്‍ എത്തിയ അദ്ദേഹത്തെ മലയാളികളായ തൊഴിലാളികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്്. പി.സി ജോര്‍ജ്ജ് നാളെ ദുബയില്‍ വിമാന അപകകടത്തില്‍ തീ അണക്കാന്‍ ശ്രമിച്ച് വീരമൃത്യു വരിച്ച ജാസ്സിം ഇസ്സ മുഹമ്മദ് ഹസ്സന്‍ അല്‍ ബലൂഷിയുടെ റാസല്‍ ഖൈമയിലെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് യു.എ.ഇ.യിലെ ജനപക്ഷ സാംസ്‌ക്കാരിക വേദിയുടെ ആദ്യത്തെ കൂട്ടായ്മ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അദ്ദേഹം ഉല്‍ഘാടനം ചെയ്യും. ഈ സംഗമത്തില്‍ വന്‍ ജനക്കൂട്ടം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവന്‍ ടി.വി.യുടെ അവാര്‍ഡ് ദാന ചടങ്ങിലും പിറവം അസോസിയേഷന്റെ ഓണാഘോഷ ചടങ്ങിലും ഉഴവൂര്‍ പ്രവാസികളുടെ കൂട്ടായ്മയിലും പി.സി. ജോര്‍ജ്ജ് പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക