|    Jan 19 Thu, 2017 4:12 pm
FLASH NEWS

പി സി ജോര്‍ജിന് കരുത്തുപകര്‍ന്ന് എസ്ഡിപിഐ കണ്‍വന്‍ഷന്‍

Published : 23rd April 2016 | Posted By: SMR

ഈരാറ്റുപേട്ട: ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജിന് റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയം നല്‍കാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ പൂഞ്ഞാര്‍ മണ്ഡലം കണ്‍വന്‍ഷന്‍. നൂറുകണക്കിനു പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ നടയ്ക്കല്‍ ഫൗസിയാ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ-എസ്പി സഖ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്നേറ്റം നടത്തുമെന്ന് അഡ്വ. കെ എം അഷ്‌റഫ് പറഞ്ഞു. റബര്‍ ഇറക്കുമതിമൂലം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനാണ്. സംസ്ഥാനത്തിന് നേട്ടം ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കഴിയണം. പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പി സി ജോര്‍ജിന്റെ വിജയത്തിനായി എസ്ഡിപിഐ രംഗത്തിറങ്ങുമെന്നും കെ എം അഷറഫ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ യു അലിയാര്‍ അധ്യക്ഷത വഹിച്ചു.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, കേരളാ പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, എസ്ഡിപിഐ ജില്ലാ സെക്രട്ടറി നവാസ് കോട്ടയം, തിരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് ഹസീബ്, മണ്ഡലം സെക്രട്ടറി വി കെ കബീര്‍, കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇ മുഹമ്മദ് സക്കീര്‍, ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എസ് ആരിഫ്, തീക്കോയി ഗ്രാമപ്പഞ്ചായത്ത് അംഗം കെ കെ പരിക്കൊച്ച്, എസ്ഡിടിയു മേഖലാ സെക്രട്ടറി വി എസ് ഹിലാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി കെ സുബൈര്‍, ഇസ്മായില്‍ കീഴേടം, ബിനു നാരായണന്‍, ഷൈലാ അന്‍സാരി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക