|    Oct 21 Sun, 2018 1:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പി സി ജോര്‍ജിന്റെ കൈയിലെ സിഡി പിടിച്ചെടുക്കണം: യൂത്ത് ഫ്രണ്ട്

Published : 24th September 2017 | Posted By: fsq

 

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ മനപ്പൂര്‍വം കുടുക്കിയതാണെന്നു പള്‍സര്‍ സുനി സിനിമാ സംവിധായകരോട് ഫോണില്‍ പറയുന്ന ശബ്ദരേഖ തന്റെ കൈയിലുണ്ടെന്നു പി സി ജോര്‍ജ് എംഎല്‍എ വെളിപ്പെടുത്തിയ സാഹചര്യത്തില്‍, സിഡി പോലിസ് പിടിച്ചെടുക്കണമെന്നു യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍.  നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിജസ്ഥിതി കോടതിയെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ പോലിസ് തയ്യാറാവണം. നിരപരാധിയാണെങ്കില്‍ ദിലീപിനെ മോചിപ്പിക്കാന്‍ സിഡി പ്രയോജനപ്രദമാവുമെന്നിരിക്കെ അതു ജോര്‍ജ് പൂഴ്ത്തിവച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. എന്തുകൊണ്ടാണു സിഡി പി സി ജോര്‍ജ് പുറത്തുവിടാത്തതെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.   നടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്നവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനുമുള്ള വ്യാജ പ്രചാരണമാണു സിഡി തന്റെ കൈയിലുണ്ടെന്ന ജോര്‍ജിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നു സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രസാദ് ഉരുളിക്കുന്നം, ജോജി കുറുത്തിയാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss