|    Oct 21 Sat, 2017 2:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി സി ജോര്‍ജിന്എതിരേ നടപടി സ്വീകരിക്കാമെന്ന് നിയമോപദേശം

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എക്കെതിരേ നിയമ നടപടി സ്വീകരിക്കാമെന്നു വനിതാ കമ്മീഷന് നിയമോപദേശം. നടിക്കെതിരേ തുടര്‍ച്ചയായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതിനാല്‍ എംഎല്‍എക്കെതിരേ കേസെടുക്കാമെന്നാണ് ലോ ഓഫിസറുടെ നിയമോപദേശം. എംഎല്‍എക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് നിയമോപദേശം തേടിയത്. ആഗസ്ത് 9നു ചേരുന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നടിക്കെതിരേയുള്ള പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക