|    Jul 27 Thu, 2017 6:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി സി ജോര്‍ജിനെ പരാമര്‍ശിക്കാതെ വിഎസ്

Published : 30th April 2016 | Posted By: SMR

മുണ്ടക്കയം(കോട്ടയം): പൂഞ്ഞാറില്‍ ഇടതുമുന്നണി അവസാന നിമിഷം പിന്തുണ നിഷേധിച്ച പി സി ജോര്‍ജിനെതിരെ ഒന്നും പരാമര്‍ശിക്കാതെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസംഗം.
എല്‍ഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മുണ്ടക്കയത്ത് പൊതുസമ്മേളന ത്തി ല്‍ സംസാരിക്കുമ്പോഴാണ് മുഖ്യ എതിരാളിയായ പി സി ജോ ര്‍ജിനെതിരെ ഒരക്ഷരം മിണ്ടാതെ ഒറ്റ വാചകത്തില്‍ വി എസ് പ്രസംഗം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രിയായി വി എസ് വന്നാല്‍, വി എസിനായി കൈ ഉയര്‍ത്തുമെന്നു പി സി ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം പൂഞ്ഞാര്‍ മണ്ഡലത്തില്‍ വി എസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചരണം തനിക്കുവേണ്ടിയായിരുന്നെന്ന് പി സി ജോര്‍ജ് പ്രതീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക