|    Oct 18 Wed, 2017 4:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി സി ജോര്‍ജിനെതിരേ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്‌

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: പി സി ജോര്‍ജ് എംഎല്‍എക്കെതിരേ പ്രതിഷേധവുമായി ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് പ്രവര്‍ത്തകര്‍ രംഗത്ത്. ആക്രമണത്തിന് ഇരയായ നടിക്കെതിരേ പ്രസ്താവന നടത്തിയ പി സി ജോര്‍ജ് എംഎല്‍എ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് സംശയിക്കുന്നുവെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാന്‍ തയ്യാറാവുകയും ചെയ്ത തങ്ങളുടെ സഹപ്രവര്‍ത്തകയെ കേരളം മുഴുവന്‍ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവന്‍ അവളെ കാണുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പി സി ജോര്‍ജിന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവന. ഏതെങ്കിലും തരത്തില്‍ സാമൂഹികബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല പി സി ജോര്‍ജ് തന്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ഒരു നിയമസഭാ സാമാജികന്‍ ആയിരിക്കേ ഇദ്ദേഹം നടത്തിയ പ്രസ്താവന പരിഗണിച്ച് പി സി ജോര്‍ജ് എംഎല്‍എക്കെതിരേ നടപടി എടുക്കാന്‍ സ്പീക്കര്‍ തയ്യാറാവണമെന്നും വുമണ്‍ ഇന്‍ കലക്ടീവ് പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക