|    Mar 27 Mon, 2017 6:13 pm
FLASH NEWS

പി വി സിന്ധു വീണ്ടും കോര്‍ട്ടിലേക്ക്

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിലെ മെഡല്‍നേട്ടത്തിന് ശേഷം പി വി സിന്ധു അന്താരാഷ്ട്ര മല്‍സരങ്ങളിലേക്ക് മടങ്ങിയെത്തുന്നു. വ്യാഴാഴ്ച നടക്കുന്ന ഡെന്‍മാര്‍ക്ക് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലാണ് സിന്ധു മല്‍സരിക്കാന്‍ ഇറങ്ങുന്നത്.
ആറാം സീഡുകാരിയായ ഇന്ത്യന്‍ താരം സിന്ധുവിന്റെ ആദ്യ എതിരാളി ചൈനയുടെ ഹീ ബി ന്‍ജിയോയാണ്. അടുത്ത റൗണ്ട് മല്‍സരങ്ങളില്‍ തായ്‌ലന്‍ഡി ന്റെ റാച്ചലോക്ക് ഇന്റനോന്‍, കൊറിയന്‍ താരം സുങ് ജി ഹ്യൂ ന്‍, ചൈനയുടെ തായ് സൂ യിങ് എന്നിവരേയും സിന്ധു നേരിടും.
ഇന്ത്യയുടെ മറ്റൊരു താരമായ സെയ്‌ന നെഹ്‌വാള്‍ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് മ ല്‍സരത്തിനിറങ്ങില്ല. ജയിക്കാമെന്ന ആത്മവിശ്വാസമുണ്ടെ ന്നും അതിനായി 100 ശതമാനവും പരിശ്രമിക്കുമെന്നും സിന്ധു പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day