|    Nov 19 Sun, 2017 3:05 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പി വി സിന്ധു പുറത്ത്; സെയ്‌ന കഷ്ടിച്ച് രക്ഷപ്പെട്ടു

Published : 13th November 2015 | Posted By: SMR

ബെയ്ജിങ്: ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവാണ് ഇന്നലെ തോറ്റു പുറത്തായത്. എന്നാല്‍ നിലവിലെ ചാംപ്യന്‍ സെയ്‌ന നെഹ്‌വാള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് സെയ്‌ന.
ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ സിന്ധു രണ്ടാംറൗണ്ടില്‍ ചൈനയുടെ ഷിസിയാന്‍ വാങിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 21-18, 18-21, 16-21. മല്‍സരം ഒരു മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്നു.
എന്നാല്‍ ലോക റാങ്കിങില്‍ 34ാമതുള്ള മലേസ്യയുടെ ടീ ജിങ് യിയെയാണ് സെയ്‌ന വാശിയേറിയ മല്‍സരത്തില്‍ കീഴടക്കിയത്. സ്‌കോര്‍: 21-10, 19-21, 21-19.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക