|    Jul 22 Sun, 2018 2:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി വി സിന്ധുവിന്റെ പ്രകടനം ലോകോത്തരമെന്ന് ഗോപിചന്ദ്

Published : 19th September 2017 | Posted By: fsq

 

കൊച്ചി: കൊറിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ പി വി സിന്ധുവിന്റെ പ്രകടനം ലോകോത്തരമെന്ന് പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ പുല്ലേല ഗോപിചന്ദ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓപറേഷന്‍ ഒളിംപ്യയുടെ ഭാഗമായി ബാഡ്മിന്റണ്‍ താരങ്ങളുടെ സെലക്ഷന്‍ ട്രയല്‍സിനായി കൊച്ചിയിലെത്തിയതായിരുന്നു ഗോപിചന്ദ്. ജപ്പാന്റെ ലോകചാംപ്യന്‍ നൊസൊമി ഒക്കുഹാരയെ തോല്‍പിച്ചാണ് സിന്ധു കൊറിയന്‍ ഓപ്പണില്‍ മുത്തമിട്ടത്. ആക്രമിച്ച് കളിക്കുന്ന രീതിയാണ് സിന്ധുവിന്റെത്. അത് ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചതാണ് വിജയത്തിന് പിന്നിലുള്ള രഹസ്യം. 22കാരിയായ സിന്ധുവിന് ഇനിയും ഒട്ടേറെ ദൂരം പോവാനുണ്ട്. രാജ്യത്തിനായി കൂടുതല്‍ മികച്ച നേട്ടങ്ങള്‍ സിന്ധുവില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും ഗോപിചന്ദ് പറഞ്ഞു. തന്റെ അക്കാദമിയിലേക്ക് സൈന നെഹ്‌വാള്‍ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ട്. 10 വര്‍ഷം സൈനയെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇനിയും മികച്ച നേട്ടങ്ങള്‍ സൈനയെ തേടിവരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  ഗോപിചന്ദുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2014ലാണ് സൈന ഗോപിചന്ദ് അക്കാദമയില്‍ നിന്ന് പഠിയിറങ്ങിയത്. പിന്നീട് ആഴ്ചകള്‍ക്ക് മുമ്പ് സൈന തിരികെയെത്തിയതും വന്‍ വാര്‍ത്തയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss