|    Oct 23 Mon, 2017 12:41 am

പി വി കൃഷ്ണന് അന്ത്യാഞ്ജലി

Published : 2nd August 2017 | Posted By: fsq

 

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന ട്രേഡ് യൂനിയന്‍ നേതാവും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി വി കൃഷ്ണന് അന്ത്യാഞ്ജലി. അഴീക്കോടന്‍ മന്ദിരത്തിലും സിപിഎം മയ്യില്‍ ഏരിയാ കമ്മറ്റി ഓഫിസായ പാട്യം സ്മാരക മന്ദിരത്തിലും വീട്ടിലുമായി ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പടെ വന്‍ജനാവലി ആദരമര്‍പ്പിക്കാനെത്തി. അഴീക്കോടന്‍ മന്ദിരത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ പി സഹദേവന്‍, കെ കെ നാരായണന്‍, ടി കെ ഗോവിന്ദന്‍, കെ ചന്ദ്രന്‍, വയക്കാടി ബാലകൃഷ്ണന്‍, കെ മനോഹരന്‍, പി വി ഗോപിനാഥ്, ബിജു കണ്ടക്കൈ എന്നിവര്‍ ചേര്‍ന്ന് പതാക പുതപ്പിച്ചു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍, പി ജയരാജന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ ജയെിംസ് മാത്യു, സി കൃഷ്ണന്‍, ടി വി രാജേഷ്,— എ എന്‍ ഷംസീര്‍, നേതാക്കളായ പി രാഘവന്‍, വി ശിവദാസന്‍, ടി കൃഷ്ണന്‍, ഒ വി നാരായണന്‍, വി നാരായണന്‍, കെ എം ജോസഫ്, എന്‍ ചന്ദ്രന്‍, കെ കുഞ്ഞപ്പ, എം വി സരള, എന്‍ സുകന്യ, ഒ വി ജാഫര്‍, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സിപിഐ നേതാക്കളായ സി എന്‍ ചന്ദ്രന്‍, പി സന്തോഷ് കുമാര്‍, സി പി മുരളി, കോണ്‍ഗ്രസ് നേതാക്കളായ പി രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി കെ സനോജ്, ചന്ദ്രന്‍ തില്ലങ്കേരി, ജനതാദള്‍ നേതാവ് പി പി ദിവാകരന്‍, ആര്‍എസ്പി നേതാവ് ഇല്ലിക്കല്‍ അഗസ്തി, എന്‍സിപി ജില്ലാ പ്രസിഡന്റ് വി വി കുഞ്ഞികൃഷ്ണന്‍, സി വി ശശീന്ദ്രന്‍, ബിജെപി നേതാവ് പി പി കരുണാകരന്‍, എ കെ ഗംഗാധരന്‍, നാടകപ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി, ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരന്‍, ബാലസംഘം ജില്ലാ സെക്രട്ടറി പി വിശിവശങ്കരന്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എം കെ മനോഹരന്‍, ജില്ലാ ലെബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു തുടങ്ങിയവര്‍ അന്തിമോചാരമര്‍പ്പിച്ചു. വൈകീട്ട് മൂന്നോടെ കണ്ടക്കൈ പൊതുശ്മാശനത്തിലാണ് സംസ്‌കാരം നടന്നത്. തുടര്‍ന്ന് അനുശോചനയോഗം ചേര്‍ന്നു. ഉച്ചവരെ മയ്യില്‍ പഞ്ചായത്തില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക