|    Oct 23 Tue, 2018 11:47 pm
FLASH NEWS

പി വി കൃഷ്ണന്‍മാസ്റ്ററെ ആദരിക്കുന്നു

Published : 12th September 2017 | Posted By: fsq

 

കാസര്‍കോട്: വരകളും വര്‍ണ്ണങ്ങളും കൊണ്ട് ജീവിതത്തെ ചിത്രപ്പെടുത്തിയ കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍ മാസ്റ്ററെ കാസര്‍കോട്ടെ പൗരാവലി ആദരിക്കുന്നു. 15 മുതല്‍ 17 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കവിയരങ്ങ്, കാര്‍ട്ടൂണ്‍ ക്യാംപ്, ആദരസമ്മേളനം, ഗസല്‍ മാന്ത്രികന്‍ ഷഹബാസ് അമന്റെ ഗസല്‍ സായാഹ്നം എന്നിവ സംഘടിപ്പിക്കും. 15ന് രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് കാര്‍ട്ടൂണ്‍ പ്രദര്‍ശനം കെ എ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും.പി വി കൃഷ്ണന്‍മാഷുടെ കാര്‍ട്ടൂണുകള്‍, ചരിത്രം കുറിച്ചിട്ട ഫോട്ടോകള്‍, പോസ്റ്ററുകള്‍, മുഖചിത്രങ്ങള്‍ എന്നിവ 15 മുതല്‍ 17വരെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിക്കും. 15ന് വൈകിട്ട് മൂന്നിന്് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ ക്യാംപ് കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും.   17ന് വൈകിട്ട് നാലിന്് ആദരസമ്മേളനം കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ആദരസമര്‍പ്പണം നിര്‍വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.  ജമാല്‍ കൊച്ചങ്ങാടി സംബന്ധിക്കും. ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം പ്രഫ. എം എ റഹ്്മാന്‍ നിര്‍വഹിക്കും. വൈകിട്ട് അഞ്ച് മുതല്‍ ഷഹബാസ് അമന്റെ ഗസല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss