|    Oct 22 Mon, 2018 12:10 am
FLASH NEWS

‘പി വി അന്‍വറിനെ പിന്തുണയ്ക്കുന്നവര്‍ യഥാര്‍ഥ കോണ്‍ഗ്രസ്സുകാരല്ല’

Published : 12th September 2017 | Posted By: fsq

 

കോഴിക്കോട്: അനധികൃത ഭൂമിയില്‍ വാട്ടര്‍തീം പാര്‍ക്ക് സ്ഥാപിച്ച ഇടത് സ്വതന്ത്ര എംഎല്‍ എ പി വി അന്‍വറിന് കൂട്ടുനില്‍ക്കുന്നവര്‍ യഥാര്‍ഥ കോണ്‍ഗ്രസ്സുകാരല്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കെപിസിസി എടുത്ത നിലപാടിനും പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ച നിലപാടിനും എതിരായി യഥാര്‍ഥ കോണ്‍ഗ്രസ്സുകാര്‍ നിലകൊള്ളില്ല. അന്‍വറിന് സഹായകരമായ നിലപാടെടുത്ത പ്രദേശത്തെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെ ഡിസിസി പിരിച്ച് വിടാത്തത് എന്ത്  കൊണ്ടാണെന്നും സുധീരന്‍ ചോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖിനെ വേദിയിലിരുത്തിയായിരുന്നു സുധീരന്റെ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പി മൊയ്തീന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. പഞ്ചായത്ത് അംഗം കൂടിയായ മണ്ഡലം പ്രസിഡന്റ് ജോസാണ് വിഷയം പഞ്ചായത്ത് ഭരണസമിതിയില്‍ ഉന്നയിച്ച് ക്രമക്കേട് ചൂണ്ടിക്കാട്ടിയതതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി സിദ്ദീഖ് പറഞ്ഞു. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് കൈയേറ്റം സംബന്ധിച്ച വാര്‍ത്ത ആദ്യം എത്തിച്ച് കൊടുത്തതും ജോസാണ്. ജോസിന്റെ കമ്മിറ്റിക്കെതിരേ നടപടിയെടുത്തിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര ഗൗരവമായി പുറത്തു വരില്ലായിരുന്നു. പ്രാദേശികമായി കോണ്‍ഗ്രസ്സില്‍ ഇതു സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷെ കോണ്‍ഗ്രസ് കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അന്‍വറിനെതിരായ സമരം ശക്തമാക്കിയതിനൊപ്പം അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടിക്ക് ഒപ്പം തന്നെ നിലനിര്‍ത്തുന്ന നിലപാട് ഡിസിസി കൈക്കൊള്ളുകയായിരുന്നു. അന്‍വറിന് എതിരായ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് താനായിരുന്നുവെന്നും ടി സിദ്ദീഖ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss