|    Aug 20 Mon, 2018 1:03 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പി വി അന്‍വറിനെ പരിസ്ഥിതി സമിതിയില്‍ നിന്ന് നീക്കം ചെയ്യണം

Published : 12th July 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളാ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ നിന്നു പി വി അന്‍വര്‍ എംഎല്‍എയെ നീക്കണമെന്നാവശ്യപ്പെട്ടു വി എം സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. അതിഗുരുതരമായ നിലയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ തെളിവുസഹിതം മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. പരിസ്ഥിതി സമിതിയിലെ ഒരംഗം തന്നെ പരിസ്ഥിതി നിയമങ്ങളെ കാറ്റില്‍പ്പറത്തി മുന്നോട്ടു പോവുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാണിച്ച് പി വി അന്‍വറിനെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു 2017 ഡിസംബര്‍ ആറിന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss