|    Oct 21 Sun, 2018 3:31 pm
FLASH NEWS
Home   >  Kerala   >  

പി വി അന്‍വര്‍ എംഎല്‍എക്ക് അറസ്റ്റ് വാറണ്ട്

Published : 13th January 2017 | Posted By: Navas Ali kn

dc-Cover-gsushvfe01c68sv5hr7okgoqi4-20160331065347.Medi

മഞ്ചേരി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട്. മഞ്ചേരി സബ്‌കോടതിയാണ് എംഎല്‍എയെ ഫെബ്രുവരി രണ്ടിനകം അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് ഉത്തരവിട്ടത്. മഞ്ചേരി മാലാംകുളം പി പി ജോസഫ് വാളക്കുളത്തിന്റെ(94) ഹരജി പ്രകാരമാണ് വാറണ്ട്. ഇയാളില്‍ നിന്നും എംഎല്‍എ തന്റെ മഞ്ചേരി മാലാംകുളത്തെ ഹൗസിങ് പ്രൊജക്ടിലേക്കുള്ള റോഡ് വീതി കുട്ടാനായി വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ടാണ് പരാതി. 2008 ല്‍ നല്‍കിയ കേസ് പ്രകാരം 2014  ആഗസ്റ്റ് 14ന് പരാതിക്കാരന് 28 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍  കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് 10 ലക്ഷം അടച്ചു.  ബാക്കി അഞ്ച് തവണകളായി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ രണ്ട് തവണ തെറ്റിച്ചതോടെയാണ് കോടതി ഇടപെട്ടത്.  ഇന്നലെ കോടതി ഉത്തരവ് വന്നതിന് പിന്നാലെ 3.33 ലക്ഷം രൂപ ഡിഡിയായി എംഎല്‍എ കോടതിയില്‍ അടച്ചു. പണമടക്കാന്‍ വിട്ടു പോയതാണെന്നും എന്നാല്‍ കേസ് നല്‍കാന്‍ മുന്നിട്ടിറങ്ങിയത് നിലമ്പൂരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റവരുടെ നേതൃത്വത്തിലാണെന്നും എംഎല്‍എയുടെ ഓഫീസ്  അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss